യുവാവ് ചെന്നൈയില്‍ ട്രെയിനിടിച്ച് മരിച്ചു
1450574
Wednesday, September 4, 2024 10:07 PM IST
രാമപുരം: പനങ്ങാങ്ങരയിലെ ട്രാവല്‍സ് ഉടമ കിഴക്കേതില്‍ സുബൈര്‍ ഹാജിയുടെ ഏകമകന് മുഹമ്മദ് ഷെരീഫ്(36) ചെന്നൈയില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചു.
കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് വേളൂര്‍ ജുമാമസ്ജിദില്‍. മക്കള്‍ :മുഹമ്മദ് നിഹാല്‍, ദുആ മറിയം. സഹോദരിമാര്‍ : ഷമീമ, ഷബീബ, ഷബീഹ. മാതാവ് : അല്ലിയന്പുലാന് ഖദീജ (പൂക്കോട്ടൂര്‍).