പെരിന്തല്‍മണ്ണയിലെ റേഷന്‍ വിതരണം: അളവുകള്‍ നിശ്ചയിച്ചു
1450763
Thursday, September 5, 2024 4:56 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ താലൂക്കിലെ വിവിധ കാര്‍ഡുകള്‍ക്ക് ഈ മാസം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ അളവുകള്‍ നിശ്ചയിച്ചു. എഎവൈ(മഞ്ഞ കാര്‍ഡ്)ആകെ അളവ് 35 കിലോ(പുഴുക്കല്ലരി20, പച്ചരി10, ഗോതമ്പ്3, ആട്ട2.
പിഎച്ച്എച്ച്(ചുവപ്പ് കാര്‍ഡ്)ആകെ അളവ്5 കിലോ(ഒരംഗത്തിന്)പുഴുക്കല്ലരി3, പച്ചരി1, ഗോതമ്പ്1, ആട്ട3. എന്‍പിഎസ്(നീല കാര്‍ഡ്)ആകെ2 കിലോ(ഒരംഗത്തിന്)പുഴുക്കല്ലരി1, പച്ചരി1. എന്‍പിഎന്‍എസ്(വെള്ള കാര്‍ഡ്)ആകെ അളവ് 10 കിലോ(പുഴുക്കല്ലരി6, പച്ചരി4). എന്‍പിഐ(ബ്രൗണ്‍ കാര്‍ഡ്)ആകെ അളവ്2(പുഴുക്കല്ലരി2). എന്നിങ്ങനെയാണ് സെപ്റ്റംബര്‍ മാസത്തെ അളവുകള്‍.
പിഎച്ച്എച്ച് കാര്‍ഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പില്‍ മൂന്ന് കിലോ ആട്ട ലഭിക്കും. ഒരു അംഗമുള്ള പിഎച്ച്എച്ച് കാര്‍ഡിന് ഒരു കിലോ ആട്ടയും രണ്ട് അംഗമുള്ള കാര്‍ഡിന് രണ്ട് കിലോ ആട്ടയും മൂന്ന് അംഗമുള്ളതിന് മൂന്ന് കിലോ ആട്ടയും മാത്രം ലഭിക്കും. ഗോതമ്പ് ലഭിക്കില്ല.
മൂന്നില്‍ കൂടുതല്‍ അംഗമുള്ള കാര്‍ഡിന് മൂന്ന് കിലോ ആട്ടയും ബാക്കി ഗോതമ്പും ലഭിക്കും. എന്‍പിഎസ് വിഭാഗത്തിന് ഈ മാസം കാര്‍ഡിന് സ്പെഷല്‍ ആയി കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ നാല് കിലോ പുഴുക്കല്ലരിയും രണ്ട് കിലോ പച്ചരിയും നാല് കിലോ കുത്തരിയുമായി പത്ത് കിലോ അരി സാധാരണ വിതരണത്തോടൊപ്പം ലഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.