മേ​ലാ​റ്റൂ​രി​ലെ വി​ക​സ​ന​ത്തി​ന് ഭ​ര​ണ​പ​ക്ഷം തു​ര​ങ്കം​വ​യ്ക്കു​ന്നു: മു​സ്‌​ലിം ലീ​ഗ്
Thursday, July 25, 2024 5:12 AM IST
മേ​ലാ​റ്റൂ​ര്‍ : മേ​ലാ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന് തു​ര​ങ്കം​വ​യ്ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഇ​ട​തു​ഭ​ര​ണ​സ​മി​തി​യു​ടേ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. മെ​യി​ന്‍റ​ന​ന്‍​സ് ഗ്രാ​ന്‍​ഡ് വെ​ട്ടി​ചു​രു​ക്കി​യ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ത​ട​ഞ്ഞു​വ​ച്ച വി​ഹി​തം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം അം​ഗീ​ക​രി​ക്കാ​തെ​യാ​ണ് ഭ​ര​ണ​പ​ക്ഷം മേ​ലാ​റ്റൂ​രി​ലെ ജ​ന​ങ്ങ​ളോ​ട് ദ്രോ​ഹ​നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

മെം​ബേ​ഴ്സ് ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി​യും മു​സ്‌​ലിം ലീ​ഗ് പാ​ര്‍​ലി​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വു​മാ​യ വി. ​ത്വ​യ്യി​ബ് ആ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. നാ​ല് കോ​ടി​യോ​ളം രൂ​പ​യു​ടെ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ ഫ​ണ്ട് ല​ഭ്യ​മാ​യി​രു​ന്ന പ​ഞ്ചാ​യ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ച്ച​ത് എ​ണ്‍​പ​ത് ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ മാ​ത്ര​മാ​ണ്.

പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു​ണ്ടാ​യി​രു​ന്ന അ​ധി​കാ​ര​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ എ​ടു​ത്തു​ക​ള​യു​ക​യാ​ണ്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് അ​നു​വ​ദി​ക്കു​ന്ന വി​ഹി​ത​ത്തി​ല്‍ നി​ന്നു പോ​ലും നി​ശ്ചി​ത ശ​ത​മാ​നം ക​വ​ര്‍​ന്നെ​ടു​ക്കു​ന്ന സം​സ്ഥാ​നസ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ​യാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.


പ​ഞ്ചാ​യ​ത്തു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് താ​ഴെ​ത്ത​ട്ടി​ല്‍ ന​ട​ക്കു​ന്ന വി​ക​സ​ന, ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം സം​സ്ഥാ​ന​ത്തു​ട​നീ​ളം സ​ര്‍​ക്കാ​ര്‍ ത​ട​ഞ്ഞു​വ​ച്ച 2928 കോ​ടി രൂ​പ പ്ര​ത്യേ​ക വി​ഹി​ത​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ പ്ര​മേ​യം പാ​സാ​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ച്ച​ത്.

രാ​ഷ്ട്രീ​യ താ​ല്‍​പ​ര്യ​ങ്ങ​ളു​ടെ പേ​രി​ല്‍ പ​ഞ്ചാ​യ​ത്തി​ന് കി​ട്ടേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ വേ​ണ്ടെ​ന്നു​വ​യ്ക്കു​ന്ന ഭ​ര​ണ​സ​മി​തി നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും വി​ക​സ​ന, ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍​ക്കു​ള്ള പ​ണം ന​ഷ്ട​പ്പെ​ടു​ത്തി​യ ഇ​ട​തു​പ​ക്ഷം മേ​ലാ​റ്റൂ​രി​ലെ ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും മേ​ലാ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് പി. ​മു​ജീ​ബ് റ​ഹ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഷീ​ദ് മേ​ലാ​റ്റൂ​ര്‍, ട്ര​ഷ​റ​ര്‍ പി.​പി. ഉ​സ്മാ​ന്‍, എ.​ടി. ഉ​മ്മ​ര്‍ ഹാ​ജി, കെ. ​അ​ബൂ​ബ​ക്ക​ര്‍, ഇ. ​ഗ​ഫൂ​ര്‍, പി. ​ഷ​മീ​ര്‍, വി.​പി. ക​രീം, സി.​കെ. റ​ഫീ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.