മൂ​ത്തേ​ട​ത്ത് സോ​ളാ​ര്‍ തൂ​ക്കു​വേ​ലി​ക്ക് 1.85 കോ​ടി
Thursday, July 25, 2024 5:02 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം പ​ഞ്ച​യ​ത്തി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പി​ന്‍റെ 1.85 കോ​ടി​യു​ടെ പ​ദ്ധ​തി. വ​നാ​തി​ര്‍​ത്തി​യി​ല്‍ സോ​ളാ​ര്‍ തൂ​ക്ക് വേ​ലി നി​ര്‍​മി​ക്കു​ന്ന​തി​നാ​ണ് കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്നു തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

ക​രു​ളാ​യി വ​നം റേ​ഞ്ചി​ലെ പ​ടു​ക്ക ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന ഇ​രു​പ​ത്തി​മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ വ​നാ​തി​ര്‍​ത്തി​യി​ലാ​ണ് തൂ​ക്കു​വേ​ലി സ്ഥ​പി​ക്കു​ക. ഇ​തി​നു​ള്ള ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​രു​ളാ​യി റേ​ഞ്ചി​ന് കീ​ഴി​ലെ ബാ​ല​ങ്കു​ളം മു​ത​ല്‍ ഒ​ടു​ക്കും​പൊ​ട്ടി വ​രെ 5.15 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ വേ​ലി സ്ഥാ​പി​ക്കാ​ന്‍ 45.92 ല​ക്ഷം രൂ​പ​യും പാ​ല​ങ്ക​ര മു​ത​ല്‍ മൈ​ല​മ്പാ​റ വ​രെ 5.50 കി​ലോ​മീ​റ്റ​റി​ല്‍ വേ​ലി സ്ഥാ​പി​ക്കാ​ന്‍ 43 ല​ക്ഷ​വും പൂ​ള​ക്ക​പ്പാ​റ മു​ത​ല്‍ തീ​ക്ക​ടി വ​രെ നാ​ല് കി​ലോ​മീ​റ്റ​റി​ന് 32.19 ല​ക്ഷം രൂ​പ​യും ഉ​ച്ച​ക്കു​ളം ട്രൈ​ബ​ല്‍ വി​ല്ലേ​ജി​ന് ചു​റ്റും ര​ണ്ടു കി​ലോ​മീ​റ്റ​റി​ന് 16.10 ല​ക്ഷം രൂ​പ​യു​മാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.


വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.