ചു​ഴ​ലി​ക്കാ​റ്റി​ല്‍ സ്കൂ​ള്‍ ബ​സി​നു മു​ക​ളി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണു
Tuesday, July 23, 2024 7:59 AM IST
വ​ണ്ടൂ​ര്‍ (മ​ല​പ്പു​റം): വ​ണ്ടൂ​ര്‍ വാ​ണി​യ​മ്പ​ല​ത്ത് സ്കൂ​ള്‍ ബ​സി​നു മു​ക​ളി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണു. കു​ട്ടി​ക​ളെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് വി​ടു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് കൂ​റ്റ​ന്‍ മ​രം ചു​ഴ​ലി​ക്കാ​റ്റി​ല്‍ ക​ട​പു​ഴ​കി വീ​ണ​ത്. അ​തി​നാ​ല്‍ ദു​ര​ന്ത​മൊ​ഴി​വാ​യി.

സ​മീ​പ​ത്തെ പെ​ട്ടി​ക്ക​ട​യി​ലും ഓ​ട്ടോ​യി​ലും ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ അ​ത്ഭു​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക്കു 12.45 വ​രെ വീ​ശി​യ ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് അ​പ​ക​ടം. വാ​ണി​യ​മ്പ​ലം ഹൈ​സ്കൂ​ള്‍ ക​വാ​ട​ത്തി​ന് തൊ​ട്ടു​മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സി​നു മു​ക​ളി​ലാ​ണ് സ​മീ​പ​ത്തെ മ​രം ക​ട​പു​ഴ​കി വീ​ണ​ത്. അ​പ​ക​ട​ത്തി​ല്‍ ബ​സി​നു വ​ലി​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.


വാ​ണി​യ​മ്പ​ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വ​ള​പ്പി​നോ​ട് ചേ​ർ​ന്നാ​ണ് വി​ദ്യാ​ല​യം. റെ​യി​ല്‍​വേ വ​ള​പ്പി​ലെ മ​ര​മാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. മ​റ്റൊ​രു മ​രം റെ​യി​ല്‍​വേ പാ​ല​ത്തി​ലേ​ക്കും വീ​ണി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കാ​ര്‍​ഷി​ക വി​ള​ക​ളും കാ​റ്റി​ല്‍ ന​ശി​ച്ചു.