ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍
Tuesday, July 23, 2024 7:59 AM IST
പൂ​ക്കോ​ട്ടും​പാ​ടം: വീ​ട്ടി​ല്‍ വി​ല്‍​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 250 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​മ​ര​മ്പ​ലം പു​തി​യ​ക്കോ​ട് സ്വ​ദേ​ശി പു​ലി​കു​ന്നു​മ്മ​ല്‍ ഫ​ല​ലു​ല്‍ ഹാ​ബി​ദി(24)​നെ​യാ​ണ് പൂ​ക്കോ​ട്ടും​പാ​ടം എ​സ്ഐ ബി.​തോ​മ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

നി​ല​മ്പൂ​ര്‍ ഡി​വൈ​എ​സ്പി പി.​കെ. സ​ന്തോ​ഷി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സും നി​ല​മ്പൂ​ര്‍ ഡാ​ന്‍​സാ​ഫ് സം​ഘ​വും ചേ​ര്‍​ന്ന് പു​തി​യ​ക്കോ​ടു​ള്ള പ്ര​തി​യു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ഇ​യാ​ള്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​തി​യെ നി​ല​മ്പൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. എ​എ​സ്ഐ എ. ​ജാ​ഫ​ര്‍, സി​പി​ഒ​മാ​രാ​യ ഷൈ​ന്‍, ആ​ര്യ എ​ന്നി​വ​ർ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.