മ​ണ്ണി​ടി​ഞ്ഞ് ഭീ​ഷ​ണി നേ​രി​ട്ട സ്ഥ​ല​ത്ത്സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ചില്ല; കേ​സെ​ടു​ത്തു
Tuesday, July 23, 2024 7:59 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ഒ​രു​വ​ര്‍​ഷം മു​മ്പ് മ​ണ്ണി​ടി​ഞ്ഞ് വീ​ടു​ക​ള്‍ അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്ന സം​ഭ​വ​ത്തി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ചു ന​ല്‍​ക​ണ​മെ​ന്ന ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത ഭൂ​വു​ട​മ​യ്ക്കെ​തി​രേ പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് കേ​സെ​ടു​ത്തു.

സ്ഥ​ല​മു​ട​മ​യും സ്വ​കാ​ര്യ​ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ മു​ഹ​മ്മ​ദ് അ​ബ്ദു​ള്‍ ക​രീം ഫൈ​സ​ല്‍, ക​മ്പ​നി പ്ര​തി​നി​ധി താ​ഴേ​ക്കോ​ട് കെ. ​യ​ഹി​യ എ​ന്നി​വ​രെ പ്ര​തി​ചേ​ര്‍​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ടു​ത​വ​ണ സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മി​ക്കു​ന്ന​തി​നാ​യി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടും ഉ​ത്ത​ര​വ് പാ​ലി​ക്കു​ക​യോ പാ​ലി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ല്‍​കു​ക​യോ ചെ​യ്യാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് കേ​സെ​ടു​ക്കാ​ന്‍ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ഉ​ട​മ​യ്ക്കും പ്ര​തി​നി​ധി​ക്കു​മെ​തി​രേ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം 2005 വ​കു​പ്പ് 51(ബി), ​ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത വ​കു​പ്പ് 223(ബി) ​എ​ന്നി​വ പ്ര​കാ​രം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും നി​യ​മ​ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കാ​നു​മാ​യി​രു​ന്നു നി​ര്‍​ദേ​ശം. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ആ​ലി​ക്ക​ല്‍ മു​ഹ​മ്മ​ദാ​ലി, ടി.​ടി. ഷാ​നു, ടി.​ടി. ഷൗ​ക്ക​ത്ത് എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.


2019ലെ ​പ്ര​ള​യ​കാ​ല​ത്തും ഇ​തേ​സ്ഥ​ല​ത്ത് മ​ണ്ണി​ടി​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം മ​ണ്ണി​ടി​ഞ്ഞ് ഭീ​ഷ​ണി​യി​ലാ​യ​തോ​ടെ വീ​ട്ടു​കാ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ക​ക്ഷി​ക​ളെ സ​ന്ദ​ര്‍​ശി​ച്ച് ദു​ര​ന്ത​സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ത​നു​സ​രി​ച്ച് ഹി​യ​റിം​ഗും ന​ട​ത്തി​യി​രു​ന്നു. ന​ട​പ​ടി ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.