വ​ണ്ടൂ​ര​ങ്ങാ​ടി​യി​ലെ വാ​ക​മ​രം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
Sunday, May 26, 2024 4:37 AM IST
വ​ണ്ടൂ​ർ: റോ​ഡ​രി​കി​ലെ വാ​ക​മ​രം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രാ​തി. വ​ണ്ടൂ​ര​ങ്ങാ​ടി​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ലെ വാ​ക​മ​ര​മാ​ണ് ഒ​രു​വ​ശ​ത്തേ​ക്ക് ചാ​ഞ്ഞ് ഏ​ത് നി​മി​ഷ​വും നി​ലം​പൊ​ത്താ​റാ​യ അ​വ​സ്ഥ​യി​ലാ​യ​ത്.

നി​ല​വി​ൽ മ​ര​ത്തി​ന് ഒ​രു ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് കൊ​മ്പു​ക​ൾ ഉ​ള്ള​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ ത​ന്നെ മ​രം റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ മു​ക​ളി​ലേ​ക്ക് പൊ​ന്തി നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.


ഇ​തോ​ടെ ഈ ​ഭാ​ഗ​ത്തെ ഇ​ന്‍റ​ർ​ലോ​ക്ക് അ​ട​ക്കം പൊ​ളി​ഞ്ഞി​ട്ടു​ണ്ട്. ഭാ​ര കൂ​ടു​ത​ലു​ള്ള കൊ​മ്പു​ക​ൾ വെ​ട്ടി മാ​റ്റ​ണ​മെ​ന്നാ​ണ് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം. ഇ​ക്കാ​ര്യം ചൂ​ണ്ടി​കാ​ട്ടി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.