"കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ട് വി​നി​യോ​ഗം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം’
Thursday, February 22, 2024 4:40 AM IST
മ​ല​പ്പു​റം: ഏ​റ്റെ​ടു​ത്ത കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി പ്ര​വൃ​ത്തി​ക​ളു​ടെ നി​ര്‍​വ​ഹ​ണം തെ​ര​ഞ്ഞെ​ടു​പ്പ് മാ​തൃ​കാപെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ല്‍ വ​രു​ന്ന​തി​നു മു​മ്പു ത​ന്നെ ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍​ന്ന കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ​ത​ല കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ (ദി​ശ) അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വി​ത​ശൈ​ലീ രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ കൈ​ക്കൊ​ണ്ട ന​ട​പ​ടി സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും പ​ദ്ധ​തി ജി​ല്ല​യി​ല്‍ മു​ഴു​വ​ന്‍ വ്യാ​പി​പ്പി​ക്കു​വാ​ന്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രും ഉ​ദ്യോ​ഗ​സ്ഥ​രും കൈ​കോ​ര്‍​ക്ക​ണ​മെ​ന്നും എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ല​യി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍ നി​ര്‍​വ​ഹ​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​വൃ​ത്തി ന​ട​പ്പാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് അ​ഡ്വ.​യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​തി​നി​ധി​ക​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.


പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന (പി​എം​എ​വൈ) പ​ദ്ധ​തി​യി​ല്‍ ടാ​ര്‍​ഗ​റ്റ് ല​ഭ്യ​മാ​കാ​ത്ത​തി​നാ​ല്‍ ബ്ലോ​ക്ക്, ഗ്രാ​മ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ഹി​തം വി​നി​യോ​ഗി​ക്കാ​നാ​കാ​തെ ലൈ​ഫ് പ​ദ്ധ​തി​യി​ലേ​ക്ക് മാ​റ്റേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും ടാ​ര്‍​ഗ​റ്റ് ല​ഭ്യ​മാ​കാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​ബ്ദു​റ​ഹ്മാ​ന്‍ കാ​രാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ്രധാനമന്ത്രിയുടെ വിവധ പദ്ധതികളെ കുറിച്ചും തു​ട​ങ്ങി​യ​വ​യു​ടെ പു​രോ​ഗ​തി അ​വ​ലോ​ക​നം ന​ട​ത്തി. യോ​ഗ​ത്തി​ല്‍ അ​ഡ്വ.​യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ സു​മി​ത് കു​മാ​ര്‍ ഠാ​ക്കൂ​ര്‍, എ​എ​സ്പി പി.​ബി. കി​ര​ണ്‍,

ഡി​ആ​ര്‍​ഡി​എ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ബി.​എ​ല്‍. ബി​ജി​ത്ത്, മ​ല​പ്പു​റം എം​പി​യു​ടെ പ്ര​തി​നി​ധി ഫ​ക്രു​ദ്ദീ​ന്‍ അ​ലി, എം​എ​ല്‍​എ​മാ​രു​ടെ പ്ര​തി​നി​ധി​ക​ള്‍,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​ര്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.