ക​ർ​ക്ക​ട​ക വാ​വു​ബ​ലി ഒരുക്കങ്ങൾ പൂർത്തിയായി
Friday, August 2, 2024 6:52 AM IST
പേ​രൂ​ർ​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് കു​ശ​വ​ർ​ക്ക​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ക​ർ​ക്ക​ട​ക വാ​വു​ബ​ലി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. നാ​ളെ പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ ബ​ലി​ത​ർ​പ്പ​ണ​ത്തി​നും തി​ല​ഹോ​മ​ത്തി​നു​മു​ള്ള എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഭ​ക്ത​ജ​ന​ങ്ങ​ൾ സൗ​ക​ര്യ​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പാ​റ​ശാ​ല: അ​രു​വി​പ്പു​റം ക്ഷേ​ത്ര​ത്തി​ല്‍ ബ​ലി​ത​ര്‍​പ്പ​ണ​മ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ നാ​ലു മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന പി​തൃ​ദ​ര്‍​പ്പ​ണ ച​ട​ങ്ങി​ല്‍ ഒ​രേ സ​മ​യ​ത്ത് 500 പേ​ര്‍​ക്ക് ബ​ലി​ത​ര്‍​പ്പ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക്ഷേ​ത്ര കാം​ബൗ​ണ്ടും ന​ദി​ക്ക​ര​യും പ്ര​ത്യേ​കം ബാ​രി​ക്കേ​ടു​ക​ള്‍ നി​ര്‍​മി​ച്ചാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഭ​ക്ത​ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​നി​താ പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സ് സേ​ന​യെ ക്ഷേ​ത്ര പ​രി​സ​ര​ത്തും ന​ദി​ക്ക​ര​യി​ലും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്കു ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക സ്ഥ​ല സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ന​ദി​ക്ക​ര​യി​ല്‍ ഫ​യ​ര്‍ ഫോ​ഴ്‌​സി​ന്‍റെ​യും ആ​മ്പു​ല​ന്‍​സി​ന്‍റെ​യും സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​താ​യി ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


നെ​ടു​മ​ങ്ങാ​ട്: ചെ​ല്ലാം​കോ​ട് ക​റു​വേ​ലി​ന​ട​യി​ൽ ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ 4.30 മു​ത​ൽ ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. നി​ല​ത്ത് ഇ​രു​ന്ന് ബ​ലി​ക​ർ​മ്മ​ങ്ങ​ൾ ചെ​യ്യു​വാ​ൻ ബു​ദ്ധി​മു​ട്ട് ഉ​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യും അ​ധി​കൃ​ത​ർ വ‍്യ​ക്ത​മാ​ക്കി.