നെടുമങ്ങാട്: ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച പിടിഎയ്ക്കുള്ള സംസ്ഥാനതല സ്കൂൾ മിത്ര അവാർഡ് കരിപ്പൂര് ഗവ. ഹൈസ്കൂളിന്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽനിന്നും പ്രധാനാധ്യാപിക ബീന, പിടിഎ പ്രസിഡന്റ് പ്രമോദ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.