അടിമലത്തുറ ശിലുവമല തീർഥാടന തിരുനാൾ ഇന്നു കൊടിയേറും
1451630
Sunday, September 8, 2024 6:16 AM IST
അടിമലത്തുറ: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള അടിമലത്തുറ ശിലുവമല 52-ാം തീർഥാടന തിരുനാൾ ഇന്നു കൊടിയേറും. 15 നു തിരുനാൾ സമാപിക്കും.
ഇന്നു വൈകുന്നേരം 4.30ന് ഫാത്തിമമാതാ ദേവാലയത്തിൽ നിന്ന് ജപമാല റാലി. 5.15ന് ഫാ. വി. വിൽഫ്രഡ് കൊടി ഉയർത്തും. തുടർന്നു ജപമാല, ദിവ്യബലി. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിനു ജപമാലയും തുടർന്നു ദിവ്യബലിയും നടക്കും.
14നു വൈകുന്നേരം അഞ്ചിനു ജപമാലയ്ക്കും ദിവ്യബലിക്കും ശേഷം ഭക്തിനിർഭരമായ ചപ്രപ്രദക്ഷിണം നടക്കും. പ്രധാന തിരുനാൾ ദിനമായ 15ന് രാവിലെ ആറിനും 9.30 നും ദിവ്യബലി. 11 ന് സ്നേഹവിരുന്ന്. ഉച്ചയ്ക്ക് 12 ന് അമലോത്ഭവമാതാ ദേവാലയത്തിൽ തമിഴ് ദിവ്യബലി.
വൈകുന്നേരം അഞ്ചിനു ജപമാല, നൊവേന. 5.45ന് അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസിന്റെ കാർമികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി. തുടർന്നു കൊടിയിറക്കുന്നതോടെ തിരുനാൾ സമാപിക്കും.