പുഷ്പകൃഷി വ്യാപനപദ്ധതി
1451408
Saturday, September 7, 2024 6:35 AM IST
പോത്തൻകോട്: ചന്തവിള വാർഡിൽ കഴക്കൂട്ടം കൃഷിഭവന്റെ യും നഗരസഭയുടെ ജനകീയസൂത്രണ പദ്ധതിയിൽ ഓണക്കാല പുഷ്പകൃഷി വ്യാപന പദ്ധതി മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചന്തവിള ഷിബു ലാലിന്റെ 60 സെന്റ് പുരയിടത്തിലാണ് പുഷ്പ്പ കൃഷി നടത്തിയത്. കൗൺസിലർ എം. ബിനു അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ സാജിത നാസർ, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽ, കൗൺസിലർ എൽ.എസ്. കവിത, ആർ. ശ്രീകുമാർ, കൃഷി ഓഫീസർ കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.