പുരസ്കാരം സമ്മാനിച്ചു
1451918
Monday, September 9, 2024 7:09 AM IST
വെഞ്ഞാറമൂട്: പള്ളിക്കൽ സുനിലിന് വിനായക ഭാഗവത പുരസ്കാരം നൽകി ആദരിച്ചു.
ഉദയം മുതൽ അസ്തമയം വരെ ഇടവേള ഇല്ലാതെ ഏഴു ദിവസം ഭാഗവതം വായിച്ചുവിശകലനം ചെയ്തതിനാണ് വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ തേവലക്കര മഹാഗണപതി ക്ഷേത്രം വിനായക ഭാഗവത പുരസ്കാരം നൽകി ആദരിച്ചത്.
ഒരു ലക്ഷം രൂപയും ഫലകവും ബഹുമതി പത്രവും അടങ്ങിയ പുരസ്കാരം എസ്പി കെ.എസ്. സുൽഫിക്കർ പള്ളിക്കൽ സുനിലിനു സമ്മാനിച്ചു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി. ഹർഷകുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ ആർ. അപ്പുകുട്ടൻ പിള്ള, സെക്രട്ടറി ആർ. ഹരികുമാർ, രാമകൃഷ്ണ പിള്ള, അജന്ത, ശോഭ എന്നിവർ പ്രസംഗിച്ചു.