വിവാഹ സൽക്കാരത്തിനിടെ സംഘർഷം: രണ്ടുപേർ റിമാൻഡിൽ
1451641
Sunday, September 8, 2024 6:26 AM IST
നെടുമങ്ങാട് : വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് രണ്ടുപേരെ പോലീസി പിടികൂടി. നെടുമങ്ങാട് സ്വദേശിയുടെ വിവാഹ സൽക്കാരത്തിനിടെയാണ് സംഘർഷം ഉണ്ടായത് പെൺകുട്ടിയുടെ വീട്ടുകാർ ബസിൽ പാട്ട് ഇട്ടതിനെ തുടർന്നുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
സംഭവത്തിൽ ചെറുകുളം കടയ്ക്കൽ വാറുവിളഗത്ത് വീട്ടിൽ ഫൈസൽ (33), കല്ലറ മുണ്ടണികക്കര തൗസീന മൻസിലിൽ ഷഹീദ് (60) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബസിൽ നിന്നും ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ സമയം ഇത് സംബന്ധിച്ച് വാക്ക് തർക്കവും സംസാരവും ഉണ്ടായി.
അക്രമത്തിൽ കല്ലറ സ്വദേശിയായ ആൻസി ഒന്നര വയസുള്ള മകനും, ഭർത്താവ് ഷാഹിദ് എന്നിവർക്കാണ് പരിക്കേറ്റത്. വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയെ പോലീസിനെയും പ്രതികൾ ആക്രമിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.