പേരൂർക്കട: തിരുവനന്തപുരം ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ സപ്ത നിർമിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം ചലച്ചിത്രതാരം എം.ആർ. ഗോപകുമാർ നിർവഹിച്ചു.
പാങ്ങോട് ശ്രീചിത്ര നഗർ റസിഡൻസ് അസോസിയേഷൻ പരിധിയിൽ താമസിക്കുന്ന കലാവതിക്കാണു വീടിന്റെ താക്കോൽ കൈമാറിയത്. നാട്ടുകാരും ജനപ്രതിനിധികളും സപ്തയിലെ അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ പാങ്ങോട് വാർഡ് കൗൺസിലർ ഒ. പദ്മലേഖ, സപ്ത പ്രസിഡന്റ് എസ്.കെ. ജയ്കുമാർ, ട്രഷറർ അജീഷ്, ചെയർമാൻ സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.