വിഴിഞ്ഞം: അടിമലത്തുറയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഇന്നലെ രാവിലെ അടിമലത്തുറ പുഷ്പാഭവനിൽ മൈക്കിൾ ലൂയിസെന്നയാളുടെ വീട്ടിലാണ് സംഭവം. വീവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു.
തീ പിടിച്ച സിലിണ്ടർ തുറസായ സ്ഥലത്തേക്ക് മാറ്റി ചോർച്ച പരിഹരിച്ചു. എഎസ്ടിഒ വിനോദ് കുമാർ, രാജേഷ്, സന്തോഷ് കുമാർ, ബിനു, വിപിൻ, രതീഷ് ഹോം ഗാർഡ് സജി എന്നിവർ രക്ഷാപ്രവർത്തനത്തിൻ പങ്കെടുത്തു.