പൂകൃഷി വിളവെടുത്തു
1451638
Sunday, September 8, 2024 6:26 AM IST
വെള്ളറട: കുറ്റിയായണിക്കാട് ശ്രീ ഭദ്രകാളി ദേവീക്ഷേത്ര കമ്മറ്റി ആര്യങ്കോട്കൃഷിഭവന്റെയും ആര്യങ്കോട് പഞ്ചായത്തിന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹകരണത്തോടെ നടപ്പാക്കിയ പൂകൃഷിയുടെയും പച്ചക്കറിയുടെയും വിളവെടുപ്പ് ഉത്സവം കൃഷി ഓഫീസര്‍ ആശ നായര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം സി.സിന്ധു, പഞ്ചായത്ത് സെക്രട്ടറി സുകന്യ ദേവി, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എസ്.ഗിരീഷ് കുമാര്‍, സെക്രട്ടറി ബിനു കൃഷ്ണ എന്നിവര്‍ നേതൃത്വം നല്കി.