വി​ഴി​ഞ്ഞം: ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തി സൗ​ഹൃ​ദ​ഗ്രാ​മം എ​ന്ന ആ​ശ​യം യാ​ഥാ​ർ​ഥ‍്യ​മാ​ക്കാ​ൻ വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി​പ്പെ​ട്ടി സ്ഥാ​പി​ച്ചു. റി​ട്ട: ഹൈ​ക്കോ​ട​തി ജ​ഡ്ജി എം.​ആ​ർ. ഹ​രി​ഹ​ര​ൻ നാ​യ​ർ​പ​രാ​തി​പ്പെ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. ശ്രീ​കു​മാ​ർ, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി .​സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ, വി​ജ​യ​പ്ര​ദീ​പ​ൻ, പ്ര​മി, വി.​ജോ​യ്, സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.