വാഴമുട്ടം ചന്ദ്രബാബുവിനെ ആദരിച്ചു
Saturday, September 7, 2024 6:35 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ർ​ണാ​ട​ക സം​ഗീ​ത​ച​രി​ത്ര​ത്തി​ൽ എ​ണ്ണൂ​റോ​ളം മ​ത​മൈ​ത്രി സം​ഗീ​ത സ​ദ​സ് പൂ​ർ​ത്തി​യാ​ക്കി​യ മ​ത​മൈ​ത്രി സം​ഗീ​ത​ജ്ഞ​നും ച​ല​ച്ചി​ത്ര സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ ഡോ. ​വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു​വി​നെ കാ​രു​ണ്യ റൂ​റ​ൽ ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.

സം​ഗീ​ത ലോ​ക​ത്തു മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു ക​ഴി​ഞ്ഞ 26 വ​ർ​ഷ​വും എ​ല്ലാ ജ​നു​വ​രി​യി​ലും ആ​റ്റു​കാ​ൽ ദേ​വീ​ക്ഷേ​ത്ര തി​രു​സ​ന്നി​ധി​യി​ൽ ശി​ഷ്യ​രു​മാ​യി ചേ​ർ​ന്നു സം​ഗീ​ത സ​ദ​സ് ന​ട​ത്തി​വ​രു​ന്നു​ണ്ട്.


അ​ഞ്ചു വ​ർ​ഷ​മാ​യി റ​മ​ദാ​ൻ വ്ര​ത ദി​ന​ങ്ങ​ളി​ൽ റ​മ​ദാ​ൻ സം​ഗീ​ത ഉ​പാ​സ​ന​യും ന​ട​ത്തി​വ​രു​ന്നു. മോ​ശ വ​ത്സ​ലം ശാ​സ്ത്രി​യാ​രു​ടെ ക്രി​സ്ത്യ​ൻ കീ​ർ​ത്ത​നം ചി​ട്ട​പ്പെ​ടു​ത്തി​വ​രു​ന്ന ച​ന്ദ്ര​ബാ​ബു ന​വം​ബ​റി​ൽ മോ​ശ വ​ത്സ​ലം ശാ​സ്ത്രി​യാ​ർ കീ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി ക്രി​സ്ത്യ​ൻ ശാ​സ്ത്രീ​യ സം​ഗീ​ത സ​ദ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തും.