പച്ചക്കറികൃഷി വിളവെടുത്തു
1451637
Sunday, September 8, 2024 6:26 AM IST
പേരൂര്‍ക്കട: "നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും' പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ നടത്തിയ പച്ചക്കറികൃഷിയുടെയും പൂകൃഷിയുടെയും വിളവെടുപ്പ് വി.കെ പ്രശാന്ത് എംഎല്‍എ നിര്‍വഹിച്ചു.
വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസന പദ്ധതിയുടെ ഭാഗമായി ട്രിഡ ഏറ്റെടുത്ത ഭൂമിയിലാണ് കൃഷിയിറക്കിയത്. ഒരേക്കര്‍ ഭൂമിയില്‍ 15 ഇനം പച്ചക്കറികളും ചെണ്ടുമല്ലിയും വാടാമല്ലിയുമാണ് കൃഷി ചെയ്തത്.
വിളവെടുത്ത പച്ചക്കറികള്‍ കൃഷിഭവന്റെ ഇക്കോ ഷോപ്പുകളിലൂടെയും കര്‍ഷകര്‍ നേരിട്ടും വിപണിയില്‍ എത്തിക്കും.
വട്ടിയൂര്‍ക്കാവ് വാര്‍ഡ് കൗണ്‍സിലര്‍ ഐഎം പാര്‍വതി, കാച്ചാണി വാര്‍ഡ് കൗണ്‍സിലര്‍ പി.രമ, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.