മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു
1451921
Monday, September 9, 2024 7:09 AM IST
നെയ്യാറ്റിൻകര: കേരള ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷൻ കേരളവും ഹോമിയോപ്പതി വകുപ്പും സംയുക്തമായി വയോജനങ്ങൾക്കായി സൗജന്യ രക്ത പരിശോധനയും മെഡിക്കൽ ക്യാമ്പും നടത്തി. സ്വദേശാഭിമാനി ടൗൺ ഹാളിൽ സംഘടിപ്പിച്ച ക്യാന്പ് നഗരസഭ ചെയർമാൻ പി കെ രാജമോഹനൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിൻ അധ്യക്ഷനായി. നാഷണൽ ആയുഷ് മിഷൻ ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ആർ. ജയനാരായണൻ മുഖ്യാതിഥിയായി. തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളജ് മെഡിക്കൽ ഓഫീസർ ഡോ: വി.ആർ. രാജേഷ് വിഷയാവതരണം നടത്തി.
കെ.കെ. ഷിബു, ബി. സാനന്ദ സിംഗ്, ഡോ : കുമാരി എസ് ബിന്ദു, ജെറിയാട്രിക് ചാർജ് മെഡിക്കൽ ഓഫീസർ ഡോ: ഐ. ഷീബാറാണി എന്നിവര്‍ സംബന്ധിച്ചു.