സ്ഥി​ര​നി​യ​മ​നം ഇ​ല്ലാ​ത്തതി​ൽ ബ്ര​ഹ്മോ​സി​ൽ പ്ര​തി​ഷേ​ധം
Monday, September 9, 2024 7:09 AM IST
തിരുവനന്തപുരം: കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ബ്ര​ഹ്മോ​സി​ൽ സ്ഥി​രനി​യ​മ​നം പൂ​ർ​ണ​മാ​യി നി​ല​യ്ക്കു​ക​യാ​ണെ​ന്നും എ​ല്ലാ വ്യ​വ​സ്ഥ​ക​ളും ലം​ഘി​ച്ച് മാ​നേ​ജ്മെ​ന്‍റ് ഫി​ക്സ​ഡ് ടേം ​കോ​ൺ​ട്രാ​ക്ട് ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നും സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം നേ​ടി​വ​രു​ന്ന ഒ​രു ത​ല​മു​റ​യു​ടെ ഭാ​വി ന​ശി​പ്പി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ൾക്കെ​തി​രെ വ്യ​വ​സ്ഥാ​പി​ത​മാ​യ രീ​തി​യി​ൽ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കണമെ ന്നും ബ്ര​ഹ്മോ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ 16-ാം സം​സ്ഥാ​ന സ​മ്മേ​ള​നം.

തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ബ്ര​ഹ്മോ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ 16-ാമത് വാ​ർ​ഷി​ക സ​മ്മേ​ള​നം ഐ​എ​ൻടി​യുസി ​അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി വി.​ആ​ർ. പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ​ക്ട​ര്‍ എ​സ്.എ​സ്. ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


എം.​എ. പ​ത്മ​കു​മാ​ർ, ചാ​ക്ക ര​വി , സെ​ൻ​ട്ര​ൽ - സ്റ്റേ​റ്റ് പ​ബ്ലി​ക് സെ​ക്ട​ർ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. അ​ബ്ദു​ൽ​സ​ലാം, ഇ. ​എം. ഷാ​ഫി, എസ്. ജി​തി​ൻ, വി.​ആ​ർ. വി​ജീ​ഷ്, സു​മേ​ഷ്, വി​നു ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘ​ട​ന​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​കളായി കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി - പ്ര​സി​ഡ​ന്‍റ്, വി. ​ആ​ർ. പ്ര​താ​പ​ൻ-വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, ഇ.​എം. ഷാ​ഫി - വൈ​സ് പ്ര​സി​ഡ​ന്‍റ്, വി​നു ചെ​റി​യാ​ൻ- ജ​ന​റ​ൽ​സെ​ക്ര​ട്ട​റി, എ​സ്. ജി​തി​ൻ, ആ​ർ. ശ​ശി​കു​മാ​ർ-സെ​ക്ര​ട്ട​റി​മാ​ർ), ജോ​ബി​ൻ തോ​മ​സ് -ട്ര​ഷ​റ​ർ), ഡോ: ​എ​സ്.എ​സ്. ലാ​ൽ-ര​ക്ഷാ​ധി​കാ​രി എ​ന്നി​വ​രെ​യും സ​മ്മേ​ള​നം തെരഞ്ഞെടുത്തു.