ശുചീകരണ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ ക്യാമ്പും നടത്തി
1451907
Monday, September 9, 2024 7:09 AM IST
പാറശാല: ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് പാറശാല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുവാരക്കുണം അന്‍പു നിലയം ഓര്‍ഫനേജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും തകര്‍ന്നു കിടന്ന ശുചിമുറികളുടെ നവീകരണ പ്രവര്‍ത്തനളും മുന്‍ ആരോഗ്യ മന്ത്രി പന്തളം സുധാകരന് ഉദ്ഘാടനം ചെയ്തു. ഡോ. ആലിഫ് ഖാന് അധ്യക്ഷതവഹിച്ചു.
പാറശാല മുന്‍ എംഎല്‍എ റ്റി ജോര്‍ജ്, ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ഡോ. പാളയംഅശോക്, കെപിസിസി സെക്രട്ടറി പ്രാണകുമാര്‍, സംഘടനയുടെജില്ലാ പ്രസിഡന്റ് പേരൂര്‍ക്കട മോഹനന്, ജില്ലാ സെക്രട്ടറി സജിന്‍ ലാല്‍, ഫാ. ജോണ്‍ വില്യം, കൊറ്റാമം ലിജിത്ത്, അലിഫ്ഖാന്‍, റോയി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിമാരായ സി. മുത്തുസ്വാമി, ജേക്കബ് ഫെര്‍ണാണ്ടസ്, ജില്ലാ വൈസ് പ്രസിഡന്റ് വേണുഗോപാലകൃഷ്ണന്,ജോണ്‍, സ്റ്റീഫന്‍, ജസ്റ്റിന്, ലിജിത്ത്, റോയ്, സുധാകരന്, സാം എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് മനോഹര്‍ നന്ദി പറഞ്ഞു.