കു​ടി​വെ​ള്ള വി​ത​ര​ണം ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും
Sunday, September 8, 2024 6:16 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ ത​ട​സ​പ്പെ​ട്ട കു​ടി​വെ​ള്ള വി​ത​ര​ണം ഇ​ന്നു പു​ന​രാ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം-ക​ന്യാ​കു​മാ​രി റെ​യി​ൽ​വേ പാ​ത ഇ​ര​ട്ടി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ലെ 500 എം​എം, 700 എംഎം പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ ജ​നം ദു​രി​ത​ത്തി​ലു​മാ​യി.

കു​ടി​വെ​ള്ള വി​ത​ര​ണം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ട 33 കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലും ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ട 11 കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലും കു​ടി​വെ​ള്ള വി​ത​ര​ണം ഇ​ന്നു രാ​വി​ലെ​യോ​ടെ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചത്.

കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നു മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണു ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. കെ​ആ​ർ​എ​ഫ്ബി​യു​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​വൃ​ത്തി​ക​ളെ തു​ട​ർ​ന്ന് കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ട വ​ഴു​ത​ക്കാ​ട്,

തൈ​ക്കാ​ട് വാ​ർ​ഡു​ക​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് ആ​ക്കു​ന്ന​തി​ലേ​ക്കാ​യി ന​ട​ത്തു​ന്ന ര​ണ്ട് ഇ​ന്‍റ​ർ​ക​ണ​ക്ഷ​ൻ പ്ര​വൃ​ത്തി​ക​ൾ 12-ാം തീ​യ​തി​യോ​ടെ പൂ​ർ​ത്തി​യാ​ക്കും. അ​തു​വ​രെ 10 ടാ​ങ്ക​റു​ക​ളി​ൽ ഈ ​പ്ര​ദേ​ശ​ത്ത് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ത്തും. നി​ല​വി​ൽ 14 ടാ​ങ്ക​റു​ക​ൾ ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ട്.


ടാ​ങ്ക​റു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ അ​ഞ്ച് വെ​ൻ​ഡി​ംഗ് പോ​യി​ന്‍റു​ക​ളി​ൽ നി​ന്ന് ടാ​ങ്ക​റു​ക​ൾ​ക്കു വെ​ള്ളം ന​ൽ​കും. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ന്‍റെ സ് മാ​ർ​ട് ട്രി​വാ​ൻ​ഡ്രം ആ​പ് വ​ഴി ടാ​ങ്ക​റു​ക​ളി​ൽ കു​ടി​വെ​ള്ളം ബു​ക്ക് ചെ​യ്യാ​വു​ന്ന​മാ​ണ്.

ക​ഴ​ക്കൂ​ട്ടം മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​മൃ​ത് -2 പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പ്ര​വൃ​ത്തി ക​രാ​റി​ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തും.

ഓ​ണം നാ​ളു​ക​ളി​ൽ ഈ ​മേ​ഖ​ല​യി​ൽ ന​ഗ​ര​സ​ഭ​യി​ലെ ടാ​ങ്ക​റു​ക​ൾ​ക്ക് പു​റ​മെ വാ​ട്ട​ർ അ​ഥോറി​റ്റി 10 ടാ​ങ്ക​റു​ക​ളി​ൽ കൂ​ടി കു​ടി​വെ​ള്ള​മെ​ത്തി​ക്കും. എ​ഡി​ബി വാ​യ്പ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഭാ​വി​യി​ൽ ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭ തയാറാ​ക്കി​യ 1000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.

എം​എ​ൽ​എ​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, അ​ഡ്വ. ആ​ന്‍റ​ണിരാ​ജു, വി.കെ. പ്ര​ശാ​ന്ത്, മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, സ​ബ് ക​ള​ക്ട​ർ ആ​ൽ​ഫ്ര​ഡ്, എഡി എം ​വി​നീ​ത്, വാ​ട്ട​ർ അഥോ​റി​റ്റി ജോ​യി​ന്‍റ് എം​ഡി ബി​നു ഫ്രാ​ൻ​സി​സ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ക്ലൈ​ന​സ് റൊ​സാ​രി​യോ, രാ​ഖി ര​വി​കു​മാ​ർ, സു​ജാ​ദേ​വി, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.