ആയൂർവേദ ഡിസ്പെൻസറിയിൽ അക്രമം: റിട്ട.ജവാൻ പിടിയിൽ
1451636
Sunday, September 8, 2024 6:26 AM IST
പൂവാർ : ആയൂർവേദ ഡിസ്പെൻസറിയിൽ ജീവനക്കാരനെ അസഭ്യം പറഞ്ഞ് മർദ്ദിക്കാൻ ശ്രമിച്ച റിട്ട.ജവാൻ കാഞ്ഞിരംകുളം പോലീസിന്റെ പിടിയിൽ. കാഞ്ഞിരംകുളം ചെക്കിട്ടവിളാകം വീട്ടിൽ ശരത് നാഥ് (45) നെയാണ് കാഞ്ഞിരംകുളം എസ്എച്ച്ഒ എസ്. ഉദയകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സ്ഥിരം മദ്യപാനിയായ ഇയാൾ കാഞ്ഞിരംകുളം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഡിസ്പെൻസറിയിൽ അസഭ്യം പറയുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ ജീവനക്കാർ പഞ്ചായത്തിൽ പരാതി നൽകി.
ഇതിൽ പ്രകോപിതനായ ശരത് നാഥ് വ്യാഴാഴ്ച്ച ഉച്ചയോടെ ഡിസ്പെൻസറിയിൽ കയറി ഫാർമസിസ്റ്റിനെ മർദ്ദിക്കാൻ ശ്രമിച്ചു. തുടർന്ന് കാഞ്ഞിരംകുളം പോലീസിനു നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയ്യാൾക്കെതിരെ കാഞ്ഞിരംകുളം പോലീസിൽ എട്ടോളം കേസുണ്ട്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.