നെടുമങ്ങാട്: വെള്ളനാട് ടൗൺ ഓട്ടോഡ്രൈവേഴ്സ് സൗഹൃദ അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും കോട്ടയം ആർടിഒ കെ.അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ഡിവൈഎസ്പി എൻ. ഷിബു അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
അംഗങ്ങൾക്കുള്ള ഓണക്കിറ്റ് ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ വി.എസ്. അജീഷ് വിതരണം ചെയ്തു. കല്ലിംഗൽ മോട്ടേഴ്സ് എംഡി ഷെഫീക്ക് അംഗങ്ങൾക്ക് കാക്കി വസ്ത്രങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വി. അനിൽകുമാർ അധ്യക്ഷനായി. സെക്രട്ടറി ആർ. സരിത്ത് രാജൻ, വൈസ് പ്രസിഡന്റ് എൻ. മാധവൻ പിള്ള, ട്രഷറർ ആർ.പ ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. വെള്ളനാട്ടിലെ സമാന്തര വിദ്യാഭ്യാസ മേഖലയിൽ 40 വർഷത്തിലധികമായി പ്രവർത്തിക്കുന്ന നളന്ദ കോളജ് പ്രിൻസിപ്പൽ മോഹനനെ ചടങ്ങിൽ ആദരിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി ഓണസദ്യയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.