തദ്ദേശ വാർഡ് വിഭജനം: ജില്ലയിൽ വർധിക്കുന്നത് 87 ഗ്രാമപഞ്ചായത്ത് വാർഡുകൾ
1451912
Monday, September 9, 2024 7:09 AM IST
തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി ജില്ലയിൽ വർധിക്കുന്നത് 87 ഗ്രാമപഞ്ചായത്ത് വാർഡുകൾ. ഇതോടെ ആകെയുള്ള 73 പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം 1299-ൽ നിന്ന് 1386 ആകും. ഒൻപത് ഗ്രാമപഞ്ചായത്തുകളിൽ വാർഡുകളുടെ എണ്ണത്തിൽ മാറ്റം വരില്ലെന്നാണ് തദ്ദേശ വകുപ്പ് ഡയറക്ടർ (റൂറൽ) പുറത്തിറക്കിയ വിജ്ഞാപനം വ്യക്തമാക്കുന്നത്.
പഴയകുന്നുമേൽ, നഗരൂർ, അഴൂർ, അഞ്ചുതെങ്ങ്, പാങ്ങോട്, നന്ദിയോട്, പെരിങ്ങമല, ആര്യനാട്, പൂവാർ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണത്തിലാണ് വർധനവില്ലാത്തത്.
ചെമ്മരുതി-20, ഇടവ-18, ഇലകമണ്-18, മണന്പൂർ-17, ഒറ്റൂർ-14, ചെറുന്നിയൂർ-15, വെട്ടൂർ-15, കിളിമാനൂർ-16, പഴയകുന്നുമ്മേൽ-17, കരവാരം-20, മടവൂർ-16, പള്ളിക്കൽ-14, നഗരൂർ-18, നാവായിക്കുളം-24, പുളിമാത്ത്-20, അഴൂർ-18, അഞ്ചുതെങ്ങ്്-14, വക്കം-14, ചിറയിൻകീഴ്-19, കിഴുവിലം-21, മുദാക്കൽ-22, കടയ്ക്കാവൂർ-17, കല്ലറ-18, നെല്ലനാട്-18, പുല്ലന്പാറ-16, വാമനപുരം-16, പാങ്ങോട്-19, നന്ദിയോട്-18, പെരിങ്ങമല-19, മാണിക്കൽ-23, ആര്യനാട്-18, പൂവച്ചൽ-24, വെള്ളനാട്-20, വിതുര-18, ഉഴമലയ്ക്കൽ-16, കുറ്റിച്ചൽ-15, തൊളിക്കോട്-18, കാട്ടാക്കട-24, ആനാട്-20, അരുവിക്കര-21, പനവൂർ-16, കരകുളം-24, വെന്പായം-23, അണ്ടൂർക്കോണം-20, കഠിനംകുളം-24, മംഗലപുരം-22, പോത്തൻകോട്-19, ബാലരാമപുരം-22, പള്ളിച്ചൽ-24, മാറനല്ലൂർ-22, മലയിൻകീഴ്-22, വിളപ്പിൽ-22, വിളവൂർക്കൽ-20, കല്ലിയൂർ-24, പെരുങ്കടവിള-17, കൊല്ലയിൽ-18, ഒറ്റശേഖരമംഗലം-15, ആര്യങ്കോട്-17, കള്ളിക്കാട്-14, കുന്നത്തുകാൽ-23, വെള്ളറട-24, അന്പൂരി-14, അതിയന്നൂർ-18, കാഞ്ഞിരംകുളം-15, കരുംകുളം-19, കോട്ടുകാൽ-21, വെങ്ങാനൂർ-22, ചെങ്കൽ-22. കാരോട്-20, കുളത്തൂർ-21, പാറശാല-24, തിരുപുറം-15, പൂവാർ-15 എ്ന്നിങ്ങനെയാണ് വാർഡുകളുടെ എണ്ണം.
ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 14 ഡിവിഷനുകൾ വർധിക്കും. ഇതോടെ നിലവിൽ 155 ഡിവിഷനുകൾ ഉള്ളത് 169 ആകും. നെടുമങ്ങാട്, നേമം, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തുകളിൽ രണ്ടു വീതം ഡിവിഷനുകളും വർക്കല, കിളിമാനൂർ, ചിറയിൻകീഴ്, വാമനപുരം, വെള്ളനാട്, അതിയന്നൂർ, പാറശ്ശാല, പോത്തൻകോട് ബ്ലോക്കുകളിൽ ഓരോ ഡിവിഷൻ വീതവും കൂടും. ജില്ലാ പഞ്ചായത്തിൽ രണ്ടു ഡിവിഷനുകൾ കൂടി വർധിച്ച് ആകെ എണ്ണം 28 ആകും.