തിരുവനന്തപുരം: ആഗോള സർവമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ 339-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന വിളംബര റാലി തിരുവനന്തപുരത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രലിൽ നിന്നുപുറപ്പെട്ടു.
മന്ത്രി വി. ശിവൻകുട്ടി പതാകാപ്രയാണം ഫ്ളാഗ് ഓഫ് ചെയ്തു. സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ വികാരി ഫാ. അനീഷ് ടി. വർഗീസ്, മാർ തോമാ ചെറിയപള്ളി സഹവികാരി ഫാ. ബേസിൽ ജോസഫ് ഇട്ടിയാനിക്കൽ, ഡീക്കൻ ഡോ. പോൾ സാമുവൽ, ഷെവലിയാർ ഡോ. കോശി എം. ജോർജ്, സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ട്രസ്റ്റി ജോണ് പി. വർഗീസ്, സെക്രട്ടറി മാത്യൂസ് പോൾ, പി.പി. വിൻസന്റ്, എ.വി. എൽദോസ്, കെ.സി. എൽദോ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ ജില്ലകളിലെ ദേവാലയങ്ങളിൽ സ്വീകരണത്തിനുശേഷം ഇന്നു വൈകുന്നേരം ആറിനു കോതമംഗലത്ത് എത്തിച്ചേരുമെന്നു മാർതോമാ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ അറിയിച്ചു.