പാറശാല: ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തിലെ വിനായകചതുര്‍ഥി ആഘോഷവും നവഗ്രഹ ശാന്തി ഹോമവും സമാപിച്ചു.
ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഹോമകുണ്ഡത്തില്‍ അഗ്നി പകര്‍ന്നതോടു കൂടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം ആരംഭിച്ചു. തുടര്‍ന്ന് വിവിധ നൈവേദ്യങ്ങള്‍ അര്‍പ്പിച്ച് വിശേഷാല്‍ ദീപാരാധനയോടു കൂടി സമാപിച്ചു .