തിരുവനന്തപുരം: ഇന്ത്യയിലെ പട്ടികവിഭാഗങ്ങളുടെ സംവരണ രീതി തൽസ്ഥിതി തുടരാൻ കേന്ദ്രസർക്കാർ പാർലമെന്റിൽ നിയമനിർമാണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ദളിത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാജഭവൻ മാർച്ചുംധർണയും നടത്തും.
എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി മാർച്ച് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് മുൻ കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10ന് മ്യൂസിയം ജംഗ്ഷനിൽനിന്നും മാർച്ച് ആരംഭിക്കുമെന്നു ദളിത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ. ശശി അറിയിച്ചു.