കെ​സി​സി ക്ല​ര്‍​ജി ക​മ്മീ​ഷ​ൻ പ്രാ​ര്‍​ഥ​നാ സം​ഗ​മം ന​ട​ത്തി
Friday, August 2, 2024 6:46 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​സി​സി ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട ജ​ന​ത​യു​ടെ ആ​ശ്വാ​സ​ത്തി​നാ​യും ദു​ര​ന്ത​ങ്ങ​ള്‍ ഇ​നി​യും പെ​രു​കാ​ത്തി​രി​ക്കു​ന്ന​തി​നു​മാ​യി പ്രാ​ര്‍​ഥ​നാ സം​ഗ​മം ക്ര​മീ​ക​രി​ച്ചു.

ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റിയം​ഗം ഫാ. ​ജെ.​സ​നി​ല്‍ പ്രാ​ര്‍​ഥന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ല്‍ ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍ മീ​ഡി​യ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഫാ.​ഷൈ​ന്‍.​എ​സ് എ​ല്‍.​രാ​ജ് (വ​യ​നാ​ട്) ദു​ര​ന്ത​മു​ഖ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ അ​റി​യി​ച്ചു.

ഫാ.​ജോ​സ്‌​ലി​ന്‍.​പി.​ചാ​ക്കോ (വ​യ​നാ​ട്) ഇ​പ്പോ​ള്‍ ന​ല്‍​കേ​ണ്ടി വ​രു​ന്ന സ​ഹാ​യ​ങ്ങ​ളെ പ​റ്റി അ​റി​യി​ച്ചു. കെ​സി​സി ട്ര​ഷ​റ​ര്‍ ഫാ. ​ഡോ.​ടി.​ഐ.​ജയിം​സ് ധ്യാ​ന സ​ന്ദേ​ശം ന​ല്‍​കു​ക​യും കെ​സി​സി​യു​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഫാ.​എ.​ആ​ര്‍. നോ​ബി​ള്‍, ക​മ്മീ​ഷ​ന്‍ അം​ഗം മേ​ജ​ര്‍.​ടി.​ഇ.​സ്റ്റീ​ഫ​ന്‍​സ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ര്‍​ഥ​ന ക്ര​മീ​ക​രി​ച്ചു.


വി​വി​ധ വി​ഷ​യ​ങ്ങ​ളെ ഓ​ര്‍​മി​ച്ച് ഫെ​യ്ത്ത് ആ​ൻ​ഡ് മി​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഫാ.​ജോ​സ് ക​രി​ക്കം, ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍ കൊ​ല്ലം ജി​ല്ല വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഫാ.​പോ​പ്‌​സ​ണ്‍ വ​ര്‍​ഗീ​സ്, കെ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ജ​ര്‍.​ആ​ശാ ജ​സ്റ്റി​ന്‍, ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍ പാ​ല​ക്കാ​ട് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഫാ.​ഗീ​വ​ര്‍​ഗീ​സ് കൂ​ടി​യാ​ട്ടി​ല്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ഫാ.​ര​തീ​ഷ്.​ടി.​വെ​ട്ടു​വി​ള​യി​ല്‍ , ഫാ. ​ഡോ.​റ്റി.​ഐ. ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.