ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​താ​യ​ജ്ഞം: ഏ​ക​ദി​ന ക്യാ​ന്പ് ശ്ര​ദ്ധേ​യ​മാ​യി
Friday, August 2, 2024 6:46 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : എ​ന്‍റെ ഭ​ര​ണ​ഘ​ട​ന, എ​ന്‍റെ അ​ഭി​മാ​നം, എ​ന്‍റെ അ​വ​കാ​ശം എ​ന്ന സ​ന്ദേ​ശം ആ​സ്പ​ദ​മാ​ക്കി മു​തു​വ​ല്ലൂ​ര്‍​ക്കോ​ണം ക​സ്തൂ​ര്‍​ബ ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ക്യാ​ന്പ് ശ്ര​ദ്ധേ​യ​മാ​യി. വി​വി​ധ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഒ​രു ഗ്രാ​മ​ത്തെ ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത ഗ്രാ​മ​മാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക്യാ​ന്പ് എ​ന്ന് ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി എം.​മ​ഹേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ര്‍​ഡാ​യ കു​റ​ണ്ടി​വി​ള​യാ​ണ് ഈ ​ഉ​ദ്ദേ​ശ്യ​ത്തോ​ടെ പ്രാ​ഥ​മി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി. ​വി​ജ​യ​ന്‍ അ​റി​യി​ച്ചു. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി അ​ഫ​യേ​ഴ്സ്, മ​ല​യി​ന്‍​കീ​ഴ് എം​എം​എ​സ് ഗ​വ. ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം ​യൂ​ണി​റ്റ് എ​ന്നി​വ​യും പ​ഞ്ചാ​യ​ത്തി​നൊ​പ്പം ഈ ​സം​രം​ഭ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​വു​ന്നു.


മ​ല​യ​ിന്‍​കീ​ഴ് എം​എം​എ​സ് ഗ​വ. ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം ​യൂ​ണി​റ്റ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ പ​ങ്കെ​ടു​ത്തു. വി.​വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​രാ​കേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സോ​ഷ്യോ​ള​ജി വി​ഭാ​ഗം അ​സി. പ്രൊ​ഫ. എ​സ്.​ജി ബീ​നാ​മോ​ള്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. എ​ന്‍ എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​അ​ഭി​ലാ​ഷ് സോ​ള​മ​ന്‍‍, മ​ഹേ​ഷ് മാ​ണി​ക്കം, സാ​ഹി​ത്യ​കാ​ര​ന്‍ പി.​എ​സ് മ​ധു​സൂ​ദ​ന​ന്‍, ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എം.​കെ സാ​വി​ത്രി, കാ​ര്‍​ട്ടൂ​ണി​സ്റ്റ് ഹ​രി ചാ​രു​ത, സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.