നെ​ടു​മ​ങ്ങാ​ട്ടും കാ​ട്ടാ​ക്ക​ട​യി​ലും വ‍്യാജമദ‍്യം പി​ടി​കൂ​ടി
Friday, August 2, 2024 6:46 AM IST
കാ​ട്ടാ​ക്ക​ട: നാ​ട​ൻ ചാ​രാ​യ​വും ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി കാ​ട്ടാ​ക്ക​ട​യി​ൻ ഒ​രാ​ൾ പി​ടി​യി​ൽ. പ​രു​ത്തി​പ്പ​ള്ളി ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്ത് നി​ന്നും മ​ദ്യ വി​ല്പ​ന ന​ട​ത്തിയ ഇ​ല​വി​ൻ മൂ​ട്ടു​ക്കോ​ണം ദേ​വി സ​ദ​നം വീ​ട്ടി​ൽ സ​ന​ൽ എ​ന്ന സ​ന​ൽ​കു​മാ​റി​നെ (56) യാ​ണ് അ​ഞ്ചു ലി​റ്റ​ർ ചാ​രാ​യ​വും പ​ത്തു ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മ്മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി പിടികൂടിയത്.

ഡ്രൈ ​ഡേ​യു​ടെ ഭാ​ഗ​മാ​യി എ​ക്‌​സ​സൈ​സ് റെ​യി​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​ര​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റി​ച്ച​ൽ പ​രു​ത്തി​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ല​യാ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും മ​ദ്യം വി​റ്റ വ​ക​യി​ൽ ല​ഭി​ച്ച തു​ക​യും ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​ബ്ദു​ൽ നി​യാ​സി, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​നോ​ദ്, കി​ര​ൺ, വി​ഷ്ണു, ഗോ​കു​ൽ വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ അ​ശ്വ​തി, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

നെ​ടു​മ​ങ്ങാ​ട് : ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം വി​ല്‍​പ്പ​ന ന​ട​ത്തി​യ കേ​സി​ല്‍ നെ​ടു​മ​ങ്ങാ​ട്ട് എ​ക്‌​സൈ​സ് സം​ഘം ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പ​ന​വൂ​ര്‍ പ​ന​യ​മു​ട്ടം കു​ഴി​ന​ട ഷി​ജു​നി​വാ​സി​ല്‍ വി. ​രാ​ജേ​ന്ദ്ര​ന്‍​നാ​യ​ര്‍(53), വെ​മ്പാ​യം വ​ള​വൂ​ര്‍​ക്കോ​ണം വേ​ട​ന്‍ വി​ളാ​കം തോ​ട്ട​രി​ക​ത്തു വീ​ട്ടി​ല്‍ ജി.​സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് എ​ക്‌​സൈ​സ് റെ​യി​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ടി​നു സ​മീ​പ​ത്തെ വെ​യി​റ്റിം​ഗ് ഷെ​ഡി​ല്‍ നി​ന്നും പ​ത്തു​ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി​ട്ടാ​ണ് രാ​ജേ​ന്ദ്ര​നെ പി​ടി​കൂ​ടി​യ​ത് .


എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജി​കു​മാ​ര്‍, അ​സി.​എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ന്നാ​ട്ടു​കാ​വ് ന​ട​ത്തി​യ റെ​യി​ഡി​ല്‍ 500 ലി​റ്റ​റി​ന്‍റെ 50 കു​പ്പി മ​ദ്യം വീ​ട്ടി​ല്‍ ശേ​ഖ​രി​ച്ചു വി​ല്പ​ന ന​ട​ത്തി​യ കേ​സി​ലാ​ണ് സ​ന്തോ​ഷ് കു​മാ​റി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എ​സ്.​ബി​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ഗ്ര​യ്ഡ് ന​ജി​മു​ദ്ദീ​ന്‍, പി.​സ​ജി, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് മി​ലാ​ദ്, എം.​രാ​ജേ​ഷ്‌​കു​മാ​ര്‍, മ​ഞ്ചു​ഷ, സി​ഇ​ഒ ഡ്രൈ​വ​ര്‍ സി .​എ​സ്. ശ്രീ​ജി​ത്ത് , പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ആ​ര്‍.​എ​സ്.​സ​ജി​ത്ത്, ശ്രീ​കു​മാ​ര്‍ ,സ​ജി​ത്, നി​ഷാ​ന്ത്, അ​പ്പു വ​ല്‍​സ​ന്‍, ര​ജി​ത എ​ന്നി​വ​രടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.