സീ​രി​യ​ൽ പ്ര​വ​ർ​ത്ത​കരേ ആക്രമിച്ച ര​ണ്ടു​പേ​ർ റി​മാ​ൻ​ഡി​ൽ
Friday, August 2, 2024 6:46 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ സീ​രി​യ​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട കി​ള്ളി ചെ​ക്കാ​ല​വി​ളാ​കം വീ​ട്ടി​ൽ അ​യി​ദു​ത്ത് (46), കി​ള്ളി മു​ക്കു​വി​ളാ​കം വീ​ട്ടി​ൽ ഷ​മി​ർ (41) എ​ന്നി​വ​രെ യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ‌ച​ന്ദ്രി​ക​യി​ൽ അ​ലി​യു​ന്നു ച​ന്ദ്ര​കാ​ന്തം എ​ന്ന സീ​രി​യ​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ ള​ർ നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി ശ്രീ​ശൈ​ലം വീ​ട്ടി​ൽ അ​രു​ൺ ജി. ​ര​വി (35), തി​രു​പ്പു​റം ക​ര​യ്ക്കാ​വി​ള വീ​ട്ടി​ൽ സു​നീ​ഷ് (30) എ​ന്നി​വ​രെ​യാ​ണ് അ​ജീ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം മ​ർ​ദി​ച്ച​ത്. കാ​ട്ടാ​ക്ക​ട മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ത​ട്ടു​ക​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.


ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​തി​നി​ടെ ബു​ള്ള​റ്റി​ലെ​ത്തി​യ അ​ജീ​റും ഷ​മീ​റും സീ​രി​യ​ൽ പ്ര​വ​ർ​ത്ത​ക​രോ​ടു ത​ട്ടി​ക്ക​യ​റു​ക​യും അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നു. സം​ഭ​വമ​റി​ഞ്ഞെത്തിയ പോലീസ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം ഇരുവരേയും കസ്റ്റഡിയി ലെടുക്കുകയായിരുന്നു.