ആംബുലൻസ് അടിച്ചുതകർത്തെന്നു പരാതി
Friday, August 2, 2024 6:34 AM IST
കാ​ട്ടാ​ക്ക​ട: മ​ല​യി​ൻ​കീ​ഴ് മ​ണി​യ​റ​വി​ള ആ​ശു​പ​ത്രി​ക്കു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ആം​ബു​ല​ൻസ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ അ​ടി​ച്ചു ത​ക​ർ​ത്ത​താ​യി പ​രാ​തി. കഴിഞ്ഞദിവസം രാ​ത്രി കാ​ട്ടാ​ക്ക​ട കി​ള്ളി​യി​ലു​ണ്ടാ​യ അ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റവ​രെ പോലീസ് നി​ർ​ദേ​ശം അ​നു​സ​രി​ച്ചു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചശേ​ഷം തി​രി​കെ മ​ല​യി​ൻ​കീ​ഴ് മ​ണി​യ​റ​വി​ള ആ​ശു​പ​ത്രി​ക്കു സ​മീ​പം നി​റു​ത്തിയി​ട്ടി​രു​ന്ന​താ​യി​രു​ന്നു ആംബുലൻസ്.

ഇ​ന്ന​ലെ രാ​വി​ലെ ഡ്രൈ​വ​ർ വാ​ഹ​നമെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സ​മീ​പ​ത്തു ണ്ടാ​യി​രു​ന്ന ചെ​റി​യ ആം​ബു​ല​ൻ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു മ​ല​യി​ൻ​കീ​ഴ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.


വ്യാ​ഴാ​ഴ്ച കാ​ട്ടാ​ക്ക​ട​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചത് പ്ര​വാ​സി ആം​ബു​ല​ൻ​സ് ആ​യ​തി​നാ​ൽ അ​ക്ര​മി​ക​ൾ രാ​ത്രി​യോ​ടെയെത്തി ആം​ബു​ല​ൻ​സ് ത​ക​ർ​ത്ത​താ​കാമെ​ന്നു സം​ശ​യമുള്ള​താ​യും ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.​ മ​ല​യി​ൻ​കീ​ഴ് പോ​ലി​സ് സം​ഭ​വത്തെക്കുറി​ച്ച് അ​ന്വേ​ഷി​ച്ചു വ​രു​ന്നു.