മുറിയിൽ കു​ടു​ങ്ങി​യ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Friday, August 2, 2024 6:34 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ട്ടി​ന്‍റെ മുറിക്കക​ത്ത് ക​യ​റി ഡോ​ർ ലോ​ക്ക് ചെ​യ്ത ര​ണ്ടു വ​യ​സു​കാ​രി​യെ ഫ​യ​ർ ഫോ​ഴ്സ് എ​ത്തി ര​ക്ഷി​ച്ചു. ​വേ​ള​ാവൂ​ർ ദാ​റു​ൽ ഹു​ദാ പ​ള്ളി​വി​ള​യി​ൽ മു​ഹ​മ്മ​ദ്‌ ഫൈ​സി​യു​ടെ മ​ക​ളാ​ണ് മു​റി​ക്കു​ള്ളി​ൽ ക​യ​റി വാതില​ട​ച്ച് ലോ​ക്ക് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കുന്നേ രം ആറുമ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

ഉ​ട​ൻ ബ​ന്ധു​ക്ക​ൾ വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർഫോ​ഴ് സി​നെ അ​റി​യി​ക്കു​ക​യും അ​വ​ർ ഉ​ട​ൻ ത​ന്നെ സം​ഭ​വ​സ്ഥ​ല ത്തെത്തി ഡോ​ർ തകർത്ത് കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സു​രേ​ന്ദ്ര​ൻ നാ​യ​ർ,


ഫ​യ​ർ ആ​ൻഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ഗി​രീ​ഷ്‌​കു​മാ​ർ, റോ​ഷ​ൻ രാ​ജ്, ഹ​രേ​ഷ്, വി​നേ​ഷ് കു​മാ​ർ, ജ​യ​രാ​ജ്‌, ഹോം​ഗ​ർ​ഡ് സ​നി​ൽ, അ​നീ​ഷ് എ​ന്നി​വ​ർ ദൗത്യത്തിൽ പങ്കെടുത്തു.