നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ ച​രി​ത്ര​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ ര​ണ്ടു ഏ​ടു​ക​ളി​ലേ​യ്ക്ക് വെ​ളി​ച്ചം വീ​ശു​ന്ന സ്മൃ​തി​ഫ​ല​ക​ങ്ങ​ള്‍ നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര വെ​ടി​വ​യ്പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​ല​ക​വും ടൗ​ൺഹാ​ൾ ന​വീ​ക​രി​ച്ച് സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ പേ​രി​ൽ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​തി​ന്‍റെ ഫ​ല​ക​വുമാണ് സ്ഥാ​പി​ച്ച​ത്.

സ്മൃ​തി​ഫ​ല​ക​ങ്ങ​ളു​ടെ അ​നാ​ച്ഛാ​ദ​നം കെ.​ആ​ൻ​സ​ല​ൻ എം ​എ​ൽഎ ​നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി.

വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ പ്രി​യ സു​രേ​ഷ്, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കെ.കെ. ഷി​ബു, എ​ൻ.​കെ. അ​നി​ത​കു​മാ​രി, ഡോ. ​എം. എ. ​സാ​ദ​ത്ത്, ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ, ആ​ർ. അ​ജി​ത, കൗ​ൺ​സി​ല​ർ​മാ​രാ​യ ഗ്രാ​മം പ്ര​വീ​ണ്‍, മ​ഞ്ച​ത്ത​ല സു​രേ​ഷ്, ഡി. ​സൗ​മ്യ, എ.​എ​സ്. ഐ​ശ്വ​ര്യ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ബി.​ സാ​ന​ന്ദ​സിം​ഗ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു