ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
1451112
Friday, September 6, 2024 6:42 AM IST
കഴക്കൂട്ടം : പുല്ലാന്നിവിളയിൽ ടിപ്പറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്കു ഗുരുതര പരിക്കേറ്റു. ആനന്ദേശ്വരം ഇടത്തറ സ്വദേശി സുരേഷ് കുമാറിനാണ് പരിക്കേറ്റത്.
ചേങ്കോട്ടുക്കോണത്ത് നിന്നും അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി പുല്ലാന്നിവിളക്ക് സമീപത്തെ കാര്യവട്ടം ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു.
തുടർന്ന് നാട്ടുകാർ പരിക്കേറ്റ ഓട്ടോ ഡ്രൈവർ സുരേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മണിക്കൂറോളം പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.