കേബിൾ ടിവി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
1450865
Thursday, September 5, 2024 11:15 PM IST
പാലോട്: കേബിൾ ടിവി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. പാലുവള്ളി ആനക്കുഴി അനിഷ്മ ഭവനിൽ ബിനു (44) ആണ് മരിച്ചത്. പാലോട് കേരള വിഷൻ ഫ്രാഞ്ചൈസി സ്ഥാപനമായ സ്കൈലാർക്കിലെ തൊഴിലാളിയാണ്.
പുതിയ കേബിൾ കണക്ഷൻ നൽകുന്നതിനായി പെരിങ്ങമ്മല പ്ലാമൂട്ടിൽ ഇലക്ട്രിക് പോസ്റ്റിലൂടെ കേബിൾ വയർ സ്ഥാപിക്കുന്നതിനിടെ സമീപത്തുകൂടി പോകുന്ന 11 കെവി ലൈനിൽ കേബിൾ തട്ടിയപ്പോഴാണ് ബിനുവിനു ഷോക്കേറ്റത്. ഉടൻതന്നെ പാലോട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു.
കഴിഞ്ഞ 15 വർഷമായി ബിനു ഇതേ കേബിൾ ടിവി യൂണിറ്റിലെ ജീവനക്കാരനാണ്. മഞ്ചുവാണ് ഭാര്യ. ബിനിഷ്മ, അനിഷ്മ എന്നിവരാണ് മക്കൾ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. പാലോട് പോലീസ് കേസെടുത്തു.