കൂട്ട ധർണ സംഘടിപ്പിച്ചു
1451114
Friday, September 6, 2024 6:44 AM IST
നേമം: കേരളത്തിൽ കാസർഗോഡ് ബേക്കൽ മുതൽ കോവളം വരെയുള്ള കടലോര തീര മേഖലകളിൽ ലൈഫ് ഗാർഡുമാരായി ജോലി നോക്കുന്ന ടൂറിസം വകുപ്പിന് കീഴിലുള്ള തൊഴിലാളികൾക്കു റെസ്ക്യൂ ഉപകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്തതിനാൽ തുടർച്ചയായ പ്രക്ഷോഭ സമരം ആരംഭിക്കുന്നതിന്റെ ഭാഗമായി ടൂറിസം ഡയറക്ടറിന് മുമ്പിൽ പ്രതിഷേധക്കാർ കൂട്ട ധർണ നടത്തി.
വിനോദസഞ്ചാരികളുടെയും ലൈഫ് ഗാർഡുമാരുടെയും ജീവൻ രക്ഷയ്ക്ക് അത്യാവശ്യമായ റെസ്ക്യൂ ഉപകരണങ്ങൾ വിതരണം ചെയ്യുക, യൂണിഫോം അനുവദിക്കുക, കടലോരങ്ങളിൽ ടൂറിസം പോലീസിനെ വിന്യസിപ്പിക്കുക, ടൂറിസം മന്ത്രിതലത്തിൽ ചർച്ചചെയ്ത് ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ നടപ്പിലാക്കുക, ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിക്കുന്നത്.
ടൂറിസം ഡയറക്ടറേറ്റിന് മുന്നിൽ നടന്ന കൂട്ട ധർണ ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറിയും കേരളാ ലൈഫ് ഗാർഡ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റുമായ വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എസ്.സുന്ദരേശൻ അധ്യക്ഷത വഹിച്ചു. റോജിൻ ഗോമസ്, ബാബുജി, നിസാറുദ്ദീൻ, ജോണി ജോസ്, നാലപ്പാട്, എം.എസ്. താജുദ്ദീൻ , വഴിമുക്ക് സെയ്യദലി, അമൽദേവ്, എ.ഹക്കീം എന്നിവർ പ്രസംഗിച്ചു.