തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താംകൂ​ർ സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ് കേ​സി​ൽ ആ​റു കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ അ​ഞ്ചു കേ​സ് കൂ​ടി ഫോ​ർ​ട്ട്‌ പോ​ലീ​സ് രജി​സ്റ്റ​ർ ചെ​യ്തു. ഇ​തോ​ടെ ഈ ​സം​ഭ​വ​ത്തി​ൽ രജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 85 ആ​യി.

ഫോ​ർ​ട്ട്‌ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 80 കേ​സും മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഞ്ചു കേ​സു​മാ​ണ് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ആ​റു കോ​ടി​യി​ൽ​പ​രം രൂ​പ ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് പ​രാ​തി​ക്കാ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി. പ്ര​തി​ക​ൾ എ​ല്ലാ​വരും ഒ​ളി​വി​ലാ​ണ്.