ഡോ. മാത്യു ജോസിന് "ക്ലിനിക്കല്‍ ലീഡര്‍ ഓഫ് ദി ഇയര്‍ ഇന്‍ ഡെന്റിസ്ട്രി അവാര്‍ഡ്'
1451102
Friday, September 6, 2024 6:32 AM IST
തിരുവനന്തപുരം: പട്ടം എസ്്യുടി ആശുപത്രിയിലെ ദന്ത വിഭാഗം മേധാവി ഡോ. മാത്യു ജോസിന് അന്തര്‍ദേശീയ തലത്തില്‍ ഡെന്റല്‍ എക്സലന്‍സ് അവാര്‍ഡ് 2024-ല്‍ "ക്ലിനിക്കല്‍ ലീഡര്‍ ഓഫ് ദി ഇയര്‍ ഇന്‍ ഡെന്റിസ്്ട്രി അവാര്‍ഡ്' ലഭിച്ചു.
മുംബൈയിലെ നോവോടെല്‍ ഹോട്ടലില്‍ നടന്ന അവാര്‍ഡുദാന ചടങ്ങില്‍ ദന്താരോഗ്യരംഗത്ത് ഡോ. മാത്യുവിന്റെ അസാധാരണമായ സംഭാവനകളും ദന്തസംരക്ഷണത്തിന്റെ പുരോഗതിയില്‍ അദ്ദേഹത്തിന്റെ നൂതനമായ കാഴ്ചപ്പാടുമൊക്കെയാണ് അദ്ദേഹത്തെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ദന്താരോഗ്യരംഗത്തെ മികവ് പുലര്‍ത്തുന്ന മറ്റു ഡോക്ടമാരെയും ചടങ്ങില്‍ അവാര്‍ഡ് നല്കി ആദരിച്ചു. വ്യവസായ രംഗത്തുള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.