മയക്കുമരുന്നു സംഘത്തിന് സാന്പത്തിക സഹായം നൽകിയ യുവതി പിടിയിൽ
1451094
Friday, September 6, 2024 6:32 AM IST
കുളത്തൂർ: മയക്കുമരുന്ന് സംഘത്തിനു സാമ്പത്തിക സഹായമെത്തിക്കുന്ന യുവതി തുമ്പ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം വലിയതുറ അനിൽകുമാറിന്റെ ഭാര്യ രേഖ (39) യാണ് അറസ്റ്റിലായത്.
നേരത്തെ കഴക്കൂട്ടം എഫ്സിഐ ഗോഡൗണിനു സമീപത്തുവച്ച് 150 ഗ്രാം എംഡിഎംഎയുമായി നേമം സ്വദേശിയായ വിഷ്ണു അറസ്റ്റിലായിരുന്നു. ഇയാൾക്ക് ബാഗ്ലൂരിൽനിന്ന് മയക്കുമരുന്നു വാങ്ങാനും വിൽക്കാനും സാമ്പത്തിക നൽകിയത് രേഖയായിരുന്നുവെന്നു പോലീസ് പറയുന്നു. അതേ തുടർന്നു യുവതി നിരീക്ഷണത്തിലായിരുന്നു.
മാത്രമല്ല പേട്ട പോലിസ് സ്റ്റേഷനിൽ ഇവർക്കെതിരെ നിരവധി കേസുകളും നിലവിലുണ്ട്. ഇവരുടെ ഭർത്താവ് അനിൽകുമാറും പേട്ട പോലിസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.