സ്വദേശാഭിമാനി പാര്‍ക്കിന്റെ മതില് പൊളിഞ്ഞു തന്നെ
1450831
Thursday, September 5, 2024 6:45 AM IST
നെയ്യാറ്റിന്‍കര : സ്വദേശാഭിമാനി പാര്‍ക്കിന്റെ പൊളിഞ്ഞ ചുറ്റുമതിലിന്റെ അറ്റകുറ്റപ്പണി വൈകുന്നു. കരമന- കളിയിക്കാവിള പാതയില്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിലായാണ് സ്വദേശാഭിമാനി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ അര്‍ധകായ പ്രതിമയും നെയ്യാറ്റിന്‍കര വെടിവെയ്പില്‍ രക്തസാക്ഷിത്വം വരിച്ച ദേശാഭിമാനികളുടെ സ്മരണാര്‍ഥമുള്ള സ്മൃതിമണ്ഡപും ഈ പാര്‍ക്കിലുണ്ട്. സായാഹ്നങ്ങളില്‍ ഒട്ടേറെ പേര് വന്നിരിക്കാറുള്ള പാര്‍ക്ക് ഇടയ്ക്ക് നവീകരിക്കുകയും ചെയ്തു.
പാര്‍ക്കിന്റെ ഉയരം കുറഞ്ഞ ചുറ്റുമതില്‍ ഏതോ വാഹനം ഇടിച്ച് തകര്‍ന്നിരുന്നു. മാസങ്ങളായിട്ടും മതില് നവീകരി ക്കുന്നതിന് നഗരസഭ നടപടി കൾ കൈക്കൊണ്ടിട്ടില്ലായെന്ന് നാട്ടുകാര്‍ പറഞ്ഞു.