സൈനികന് സ്വീകരണം നല്കി
1450828
Thursday, September 5, 2024 6:45 AM IST
പാറശാല: വിരമിച്ച് നാട്ടിലെത്തിയ സൈനികനു ജന്മനാട്ടില് ആദരവ്. ആസാം റൈഫിള്‍സില്‍നിന്ന് 28 വര്‍ഷം രാജ്യസേവനത്തിനുശേഷം വിരമിച്ച് ജന്മനാട്ടില് തിരിച്ചെത്തിയ തിരുവനന്തപുരം തിരുമല സ്വദേശിയായ ഡെപ്യൂട്ടി കമാണ്ടന്റ് അനില്‍ കുമാറിനാണു സ്വീകരണം നല്‍കിയത്.
സോഷ്യല്‍ അസോസിയേറ്റ് വാരിയേഴ്സ് ഓഫ് ആസാം റൈഫിള്‍സിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നല്കിയ സ്വീകരണ പരിപാടിയില്‍ സവാര്‍ പ്രസിഡന്റ് ബാബുരാജന്, ഭാരവാഹികളായ ആശ്രമം ഹരിഹരന് നായര്‍,
വേണുഗോപാലന്‍ നായര്‍, വിനോദ്, ശേഖരന്, ആറ്റിങ്ങല്‍ മണിക്കുട്ടന്, രവിശങ്കര്‍, രാജീവ്, രവികുമാര്‍, വിജയന് പേയാട് തുടങ്ങിയ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.