മണക്കാട് - തിരുവല്ലം റോഡിലെ ദുരവസ്ഥ : പരിഹാര നിർദ്ദേശങ്ങളുമായി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1451099
Friday, September 6, 2024 6:32 AM IST
തിരുവനന്തപുരം: ഗതാഗതയോഗ്യമല്ലാതായി മാറിയ മണക്കാട്-തിരുവല്ലം റോഡിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളുമായി പൊതുമരാമത്തിന്റെയും ജലഅഥോറിറ്റിയുടെയും ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോ മസ് ഇരുവകുപ്പുകളിലെയും ചീഫ് എൻജിനീയർമാർക്ക് നിർദേശം നൽകി.
ഒക്ടോബർ 10ന് രാവിലെ 10ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഉദ്യോഗസ്ഥർ ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മണക്കാട് - തിരുവല്ലം റോഡിലെ കല്ലാട്ടുമുക്ക് ജംഗ്ഷനിലെ വെള്ളക്കെട്ടു പരിഹരിക്കാൻ വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചതായി പറയുന്ന പദ്ധതി എന്നാണ് തുടങ്ങിയതെന്നു പൊതുമരാമത്ത് നിരത്തുകൾ വിഭാഗം സമർപ്പിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കണം.
ഏതു സർക്കാർ വകുപ്പിനാണ് പദ്ധതിയുടെ ചുമതലയെന്നും വ്യക്തമാക്കണം. ഈ റോഡിൽ എത്ര കുഴികളുണ്ടെന്നും ടാർ ഇളകാൻ കാരണമെന്തെന്നും കുറ്റമറ്റ രീതിയിൽ എന്നു പണി പൂർത്തിയാക്കാൻ കഴിയുമെന്നും ഉ ദ്യോഗസ്ഥർ വ്യക്തമാക്കണം.