യുവാവിനെ കഴുത്തില്‍ മുറിവേറ്റ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി
1451144
Friday, September 6, 2024 10:19 PM IST
വെഞ്ഞാറമൂട്: യുവാവിനെ കഴുത്തില്‍ മുറിവേറ്റു രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തി. വാമനപുരം കോട്ടുകുന്നം പരപ്പാറമുകള്‍ വി.എന്‍. നിവാസില്‍ ഭുവനചന്ദ്രന്റെയും ഇന്ദിരയുടെയും മകന് വിപിനാണ് (31) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെ ത്തിയത്. എഴുന്നേല്ക്കാന് വൈകിയതിനെ തുടര്‍ന്ന് പിതാവ് കതകില്‍ തട്ടിവിളിച്ചുവെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല.
ജനല്‍ പാളി തുറന്നു നോക്കിയപ്പോള്‍ തറയില്‍ രക്തം തളംകെട്ടി കിടക്കുന്നതു കാണുകയും വീട്ടിലെ മറ്റംഗങ്ങളുടെ സഹായത്തോടെ കതകിലെ പൂട്ടു പൊളിച്ച് അകത്തു കയറിയ പ്പോൾ മരിച്ച നിലയില്‍ കണ്ടെത്തു കയുമായിരു ന്നു. തുടര്‍ന്നു വെഞ്ഞാറമൂട് പോലീസില്‍ വിവരമറിയിക്കുകയും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
പിന്നീട് ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനു ശേഷമാണ് പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. വിപിന്‍ മാനസിക വെല്ലുവിളി നേരിട്ടിരുന്നയാളായിരുന്നുവെന്നു പറയപ്പെടുന്നു. സ്വയം മുറിപ്പെടുത്തി ജീവനൊടുക്കിയതായിട്ടാണ് പ്രാഥമിക നിഗമനം.