ക​ഴ​ക്കൂ​ട്ടം: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ഓ​ട്ടോ​യി​ൽ ക​ട​ത്തി​യ 36.5 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് സ്വ​ദേ​ശി ആന്‍റണി (42), വ​ലി​യ​തു​റ സ്വ​ദേ​ശി റി​നോ​യ് (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇന്നലെ ഉ​ച്ച​യോ​ടെ ക​ഴ​ക്കൂ​ട്ടം മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഓ​ട്ടോ​യി​ൽനി​ന്നും മ​ദ്യംക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.