വിഴിഞ്ഞം :പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി തകർത്ത് മോഷണം. കാണിക്ക വഞ്ചിയിലുണ്ടായിരുന്ന 20000 ത്തോളം രൂപ മോഷ്ട്ടാവ് കവർന്നതായി ക്ഷേത്രഭാര വാഹികൾ പറ ഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് കവർച്ച നടന്നത്. വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം പോലീസ്, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പോലീസ് പറഞ്ഞു.